Untitled design - 1

TOPICS COVERED

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്. പാണക്കാട് വലിയ ഖാസി മുഹമ്മദ് കോയ ജമലുലൈലി മാസപ്പിറവി സ്ഥിരീകരിച്ചു. 

 

യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും. ഒമാനിലും വെള്ളിയാഴ്ചയാണ് പെരുന്നാള്‍. കഴിഞ്ഞ ദിവസം ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ വ്രതാനുഷ്ഠാനം 30 പൂർത്തിയാക്കി നാളെ ഈദുൽഫിത്ർ ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതിയും യുഎഇ ചന്ദ്രദർശന സമിതിയും അറിയിച്ചു. പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകളിൽ മുതൽ നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും.ആഘോഷങ്ങളെ വരവേൽക്കാൻ രാജ്യത്തെ പള്ളികളിൽ ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇത്തവണ പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Small Eid in Kerala will be celebrated tomorrow as the crescent moon was sighted in Parappanangadi Chettypadi. This marks the end of Ramadan and the joyous celebration of Eid al-Fitr across the state and in Gulf countries.