തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. സര്‍ജിക്കല്‍ ഐസിയുവിന് സമീപമാണ് തീപിടിത്തം. രോഗികളെ മറ്റിടത്തേക്ക് മാറ്റി. ആര്‍ക്കും പരുക്കില്ല. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സിന്‍റെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. അതേസമയം, ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് അറിയിച്ചു. വെന്‍റിലേറ്ററില്‍ നിന്ന് തീപ്പൊരി ബെഡില്‍ വീണതാണ് തീപടരാന്‍ കാരണമെന്ന് കരുതുന്നു. എസി ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഉടന്‍ തന്നെ ഓഫാക്കിയെന്നും മുറിയില്‍ പുക നിറഞ്ഞുവെന്നും ഉപകരണങ്ങള്‍ കേടായെന്നും അദ്ദേഹം സ്ഥിരീകരിച്ചു
ENGLISH SUMMARY:
A fire broke out at the Surgical ICU of Trivandrum Medical College today due to a suspected short circuit. Patients were safely evacuated, and no injuries were reported. However, several medical devices and ventilators were damaged, leading to the temporary suspension of surgeries. Fire units controlled the situation, and Mayor V.V. Rajesh assured that there is no cause for panic.