nurse

TOPICS COVERED

നഴ്സുമാരുടെ അനിശ്ചിതകാല സമരത്തിൽ ഗുരുതര പ്രതിസന്ധിയിലായി സ്വകാര്യ ആശുപത്രികൾ. കോഴിക്കോട്ടെ മിക്ക ആശുപത്രികളിലും തീവ്ര പരിചരണവിഭാഗം പോലും പ്രവർത്തിക്കുന്നില്ല. ചർച്ചയ്ക്കായി മുൻകൈയെടുക്കാൻ സംസ്ഥാനസർക്കാരും തയ്യാറാകുന്നില്ല. 

ഇതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രികൾ കൂടുതൽ പ്രതിസന്ധിയിലായി. തീവ്രപരിചരണ വിഭാഗം പോലും പലയിടത്തും പ്രവർത്തിക്കുന്നില്ല. ചില ആശുപത്രികളിൽ ഡയാലിസിസ് പോലും മുടങ്ങി. പ്രതിസന്ധി രൂക്ഷമായിട്ടും മാനേജ്മെന്റുകൾ പിടിവാശി ഉപേക്ഷിക്കുന്നില്ലെന്ന് യുഎൻഎ.

എപ്പോ വിളിച്ചാലും ചർച്ചക്ക് തയ്യാറാണ്. അടിസ്ഥാനശമ്പളം 40,000 രൂപയാക്കി വർദ്ധിപ്പിക്കുക, ഡ്യൂട്ടി ഷിഫ്റ്റിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാരുടെ സമരം. 

ENGLISH SUMMARY:

Kerala private hospitals are facing a severe crisis due to the ongoing indefinite strike by nurses. Many intensive care units and even dialysis services have been halted, exacerbating the healthcare challenges in the region.