പാചകവാതകവില വര്‍ധനയും വിതരണത്തിലെ നിയന്ത്രണവും അടുക്കളക്കളെ താളം തെറ്റിക്കും. ഹോട്ടലുകളുള്‍പ്പെടെ വ്യവസായ മേഖലയാകെ തകിടം മറിക്കുന്നതാണ് വില വര്‍ധന. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആളുകള്‍ക്ക് പറയാനുള്ളത്.

പശ്ചിമേഷ്യന്‍ യുദ്ധ തീ അടുക്കളകളെ പൊള്ളിച്ചു തുടങ്ങി.  ഒറ്റയടിക്കുള്ള പാചകവാതക വിലവര്‍ധനയില്‍ ഞെട്ടി നില്‍ക്കുകയാണ് ആളുകള്‍. കുടംബ ബജറ്റ് ആകെ താളം തെറ്റും സിലണ്ടര്‍ ലഭിക്കാനും കാത്തിരിക്കേണ്ട വരുന്നതോടെ ദുരിതം ഇരട്ടിയാകും. യുദ്ധം തുടര്‍ന്നാല്‍ ഇനിയും വില കൂടുമോ എന്നും  ആശങ്ക 

വിതരണത്തിലെ നിയന്ത്രണം ഹോട്ടല്‍ വ്യവസായത്തെ ആകെ ബാധിക്കും. സിലണ്ടറുകള്‍ ലഭിക്കാത്തതിനെ പുറമെ വിലയും കൂടുന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന്‍റെ വിലയിലും മാറ്റം വരുത്തേണ്ടി വരും  എല്‍.പി.ജി ക്ഷാമം പരിഹരിക്കാന്‍ വിപണിയില്‍ ഇടപെടുമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട് കമ്പനികളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മനോരമ ന്യൂസിനോട് 

ENGLISH SUMMARY:

Cooking gas price hike and distribution control are disrupting kitchens in Kerala. The increasing prices are affecting the hotel industry and households, prompting calls for immediate government intervention.