ജൈവ മാലിന്യ സംസ്കരണ രംഗത്ത് പുതിയ കാല്‍വെയ്പിന് തുടക്കമിടുകയാണ് കൊച്ചി നഗരം. ബ്രഹ്മപുരത്ത് ബി.പി.സി.എല്ലിന്‍റെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ കംപ്രസ‍്ഡ് ബയോ ഗ്യാസ് പ്ലാന്‍റ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ദിവസം 150 ടണ്‍ ജൈവമാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് പ്ലാന്‍റിനുള്ളത്.

 

ബ്രഹ്മപുരത്ത് കോര്‍പ്പറേഷന് അനുവദിച്ച   10 ഏക്കര്‍ സ്ഥലത്താണ് സംസ്ഥാനത്തെ ആദ്യത്തെ കംപ്രസഡ് ബയോഗ്യാസ് പ്ലാന്‍റ് യാഥാര്ത്ഥ്യമായിരക്കുന്നത്. 80 കോടി രൂപ ചെലവില്‍ ബി.പി.സി.എല്ലാണ് പദ്ധതി പൂര്‍ത്തിയാക്കിയത് കൊച്ചി നഗരത്തില്‍ നിന്നും  ദിവസേന ശേഖരിക്കുന്ന 150 ടണ്‍ ജൈവമാലിന്യം  സംസ്കരിച്ച് 50 ടണ്ണോളം ബയോഗ്യാസ് നിര്‍മിക്കാനുള്ള ശേഷിയാണ് പ്ലാന്‍റിനുള്ളത്. 

 

ബയോ ഗ്യാസ് നിര്‍മ്മാണത്തിന് ശേഷം ലഭിക്കുന്ന അവിശിഷ്ടം വളം നിര്‍മ്മിക്കുന്നതിനായി ഫാക്ടിന് കൈമാറും. 2024  മാര്‍ച്ചിലാണ് പ്ലാന്‍റിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. നേരത്തെ ഭക്ഷണമാലിന്യത്തില്‍ നിന്ന് ജൈവവളം ഉണ്ടാക്കുന്ന പദ്ധതിക്കായി സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് 25 കോടി അനുവദിക്കാന്‍ ബിപിസിഎല്‍   തീരുമാനിച്ചിരുന്നു ബ്രഹ്മപുരത്ത് തീപിടുത്തത്തിന് ശേഷമാണ് കംപ്രസഡ് ബയോഗ്യാസ് പ്ലാന്‍റ്  പദ്ധതിയിലേക്ക് മാറിയത്.

ENGLISH SUMMARY:

Kochi bio-CNG plant, a significant step in organic waste management, will be inaugurated in Brahmapuram. This compressed bio-gas plant, developed in collaboration with BPCL, has the capacity to process 150 tons of organic waste daily, producing bio-gas and fertilizer