മുന്‍ ഡിജിപിയും തിരുവന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്. വിവിധ ലൈംഗിക പീഡനക്കേസുകളിലെ അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിലാണ് ശ്രീലേഖക്കെതിരെ കേസെടുത്തിരിക്കുന്നത്. 

കിളിരൂര്‍, കവിയൂര്‍, പെരുമ്പാവൂര്‍ പീഡനക്കേസുകളില്‍ ഇരകളുടെ പേരുകളും വിവരങ്ങളുമാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നത്. സിവില്‍ റൈറ്റ്സ് സൊസൈറ്റി ആണ് ശ്രീലേഖക്കെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.