മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കുള്ള കോൺഗ്രസ് ഭവന പദ്ധതിക്ക് തുടക്കം. മേപ്പാടി കുന്നമ്പറ്റയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് തറക്കല്ലിട്ടു. ആറു മാസത്തിനുള്ളില്‍ 100 വീട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നാശനഷ്ടങ്ങളുണ്ടായ 40 പേര്‍ക്ക് അഞ്ചുലക്ഷം രൂപവീതവും കൈമാറി. യുഡിഎഫിന്റെ പ്രധാനപ്പെട്ട നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. എട്ട് സെന്‍റ് സ്ഥലത്ത് 1100 സ്ക്വയർഫീറ്റ് വീടാണ് ഗുണഭോക്താവിന് ലഭിക്കുക. ദുരന്തത്തെ ജനങ്ങള്‍ ധീരതയോടെ നേരിട്ടതിന് താന്‍ സാക്ഷിയാണെന്നും, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്, ഭവനങ്ങള്‍ വേഗം പൂര്‍ത്തിയാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കുന്നംപറ്റയിൽ വാങ്ങിയ അഞ്ചേക്കർ ഭൂമിയിൽ 8 സെന്റും 1100 സ്ക്വയർ ഫീറ്റ് വീടും നൽകാനാണ് തീരുമാനം പ്രഖ്യാപിച്ച 100 വീടുകളിൽ 50 വീടുകൾ ആദ്യം പൂർത്തിയാക്കും. പദ്ധതി തുടങ്ങാൻ വൈകിയത് ചില നൂലാമാലകൾ കാരണമാണെന്ന് പ്രിയങ്ക ഗാന്ധി എംപി. ഇന്ന് കാറിൽ ഇരുന്നപ്പോൾ പോലും ഞാനും സഹോദരിയും സംസാരിച്ചത് പദ്ധതി വൈകിയതിനെക്കുറിച്ചാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നാശനഷ്ടം സംഭവിച്ചവ 40പേര്‍ക്ക് അഞ്ചുലക്ഷം വീതം ധനസഹായവും നല്‍കി.
വയനാട് ജനതയ്ക്കായി പാർലമെന്റിന് അകത്തും പുറത്തും നടത്തിയ പോരാട്ടം ഇനിയും തുടരുമെന്ന് ഇരുവരും പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, കെസി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ അടക്കമുള്ള മുഴുവൻ നേതാക്കളും ചടങ്ങിന് എത്തിയിരുന്നു. മഴയെ അവഗണിച്ച് പ്രവർത്തകരും എത്തിയതോടെ ആവേശം ഇരട്ടിച്ചു.