nattusoothram

മൂന്നു പതിറ്റാണ്ടായി പാലിയേറ്റീവ് മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന കൂട്ടായ്മയാണ് തൃശൂരിലെ  ആൽഫ ട്രസ്റ്റ്. ഇതുവരെ, ഒരുലക്ഷം സൗജന്യ ഡയാലിസിസുകളും പൂര്‍ത്തിയാക്കി. 

പാലിയേറ്റീവ് സാന്ത്വനമാണ് ആൽഫ ട്രസ്റ്റിന്റെ സേവനം.  കേരളത്തിൽ ആൽഫയുടെ 22 കൂട്ടായ്മകൾ പ്രവർത്തിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ഡയാലിസിസ് സെന്ററിൽ സൗജന്യ സേവനം നൽകുന്നു.  ഒരു ലക്ഷം സൗജന്യ ഡയാലിസിസുകള്‍ നൽകി. ആദ്യം 15 മെഷീനുകളോടെയായിരുന്നു സെന്ററിന്റെ തുടക്കം. നിലവില്‍ 32 മെഷീനുകളില്‍ മൂന്നു ഷിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് ഡയാലിസിസ് സെന്ററുകള്‍ അടച്ചുപൂട്ടിയിരുന്നപ്പോള്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആല്‍ഫ ഡയാലിസിസ് സെന്റര്‍ കോവിഡ് ബാധിതര്‍ക്കായി നാലാമതൊരു ഷിഫ്റ്റ് കൂടി പ്രവര്‍ത്തിപ്പിച്ചിരുന്നു. ഡയാലിസിസ് മെഷീനുകളെല്ലാം തന്നെ വ്യക്തികളും സംഘടനകളും സ്പോണ്‍സര്‍ഷിപ്പായി നല്‍കിയതാണ്. 

സ്വന്തമായി കെട്ടിടങ്ങളുള്ള ആല്‍ഫയുടെ ലിങ്ക് സെന്ററുകള്‍ ഭാവിയില്‍ ഡയാലിസിസ് സേവനംകൂടി നല്‍കുന്ന നിലയിലേക്ക് വളരും. പാലിയേറ്റീവ് രോഗികൾക്ക് ആശ്വാസമാണ് ആൽഫ സെന്ററുകൾ. 

ENGLISH SUMMARY:

Alpha Trust Thrissur has completed one lakh free dialysis sessions, marking a significant milestone in their three-decade-long commitment to palliative care in Kerala. This achievement highlights their dedication to providing essential medical services to those in need.