cancer

തളർത്താൻ ശ്രമിച്ച രക്താർബുദത്തെ കലയുടെ ആത്മവിശ്വാസം കൊണ്ട് തോൽപിച്ചയാളാണ് തിരുവല്ലയിലെ പടയണി ആശാനായ പ്രസന്നകുമാർ തത്വമസി. രോഗകാലം കടന്ന് കേരളത്തിന് പുറത്തുള്ള പടയണി വേദികളിൽ  സജീവമായി.. ചികിൽസാ കാലത്താണ് പടയണിയുടെ ഒരു സമഗ്ര ഗ്രന്ഥവും പുറത്തിറക്കിയത്.

നാൽപത് വർഷത്തിലധികമായി പടയണിക്കളത്തിൽ സജീവം . 30 വർഷത്തോളം സഹകരണ ബാങ്ക് സെക്രട്ടറി .വിവിധകരകളിലെ പടയണിച്ചുമതലയും നൂറുകണക്കിന് ശിഷ്യൻമാരും  കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങളും സംഗീത നാടക അക്കാദമി പുരസ്കാരവും നേടി.ജോലിയിൽ നിന്ന് വിരമിച്ച ശേഷം പൂര്‍ണമായും പടയണിയില്‍ മാത്രം ശ്രദ്ധിച്ചിരിക്കെയാണ്  2024സെപ്റ്റംബറിൽ രോഗബാധ തിരിച്ചറിഞ്ഞത് .

രോഗകിടക്കയിലും ദിനചര്യകൾ മുടക്കിയില്ല. ആശുപത്രി കിടക്കയിൽ നിന്ന് പടയണികൾ നിയന്ത്രിച്ചു. കുടുംബവും ശിഷ്യന്‍മാരും ഒരുപോലെ കൂടെനിന്നു. ഇതിനിടെ ഫോക് ലോർ അക്കാദമി ചെയർമാൻo S ഉണ്ണികൃഷ്ണനെ ശിവകോലം പഠിപ്പിച്ചു കളത്തിൽ ഇറക്കി.ഒരു പുസ്തകം പുറത്തിറക്കി.ഇപ്പോൾ വീണ്ടും ശിഷ്യന്മാർക്കൊപ്പം സജീവം .

ENGLISH SUMMARY:

Prasanna Kumar Tatthwamasi, a renowned Padayani artist from Thiruvalla, bravely battled and overcame blood cancer through the power of art and unwavering spirit. His inspiring journey, marked by continued artistic dedication even during treatment and the publication of a comprehensive book on Padayani, highlights his resilience and passion for this ancient Kerala art form.