തളർത്താൻ ശ്രമിച്ച രക്താർബുദത്തെ കലയുടെ ആത്മവിശ്വാസം കൊണ്ട് തോൽപിച്ചയാളാണ് തിരുവല്ലയിലെ പടയണി ആശാനായ പ്രസന്നകുമാർ തത്വമസി. രോഗകാലം കടന്ന് കേരളത്തിന് പുറത്തുള്ള പടയണി വേദികളിൽ സജീവമായി.. ചികിൽസാ കാലത്താണ് പടയണിയുടെ ഒരു സമഗ്ര ഗ്രന്ഥവും പുറത്തിറക്കിയത്.
നാൽപത് വർഷത്തിലധികമായി പടയണിക്കളത്തിൽ സജീവം . 30 വർഷത്തോളം സഹകരണ ബാങ്ക് സെക്രട്ടറി .വിവിധകരകളിലെ പടയണിച്ചുമതലയും നൂറുകണക്കിന് ശിഷ്യൻമാരും കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങളും സംഗീത നാടക അക്കാദമി പുരസ്കാരവും നേടി.ജോലിയിൽ നിന്ന് വിരമിച്ച ശേഷം പൂര്‍ണമായും പടയണിയില്‍ മാത്രം ശ്രദ്ധിച്ചിരിക്കെയാണ് 2024സെപ്റ്റംബറിൽ രോഗബാധ തിരിച്ചറിഞ്ഞത് .
രോഗകിടക്കയിലും ദിനചര്യകൾ മുടക്കിയില്ല. ആശുപത്രി കിടക്കയിൽ നിന്ന് പടയണികൾ നിയന്ത്രിച്ചു. കുടുംബവും ശിഷ്യന്‍മാരും ഒരുപോലെ കൂടെനിന്നു. ഇതിനിടെ ഫോക് ലോർ അക്കാദമി ചെയർമാൻo S ഉണ്ണികൃഷ്ണനെ ശിവകോലം പഠിപ്പിച്ചു കളത്തിൽ ഇറക്കി.ഒരു പുസ്തകം പുറത്തിറക്കി.ഇപ്പോൾ വീണ്ടും ശിഷ്യന്മാർക്കൊപ്പം സജീവം .