കിന്‍ഫ്രയ്ക്ക് ആയിരം കോടി വരെ വായ്പ എടുക്കാന്‍ അനുമതി നല്‍കിയതായി മന്ത്രി പി. രാജീവ്. കിൻഫ്ര ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കിഫ്ബി പോലുള്ള സാമ്പത്തിക സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് കിന്‍ഫ്ര ഭൂമി ഏറ്റെടുത്തിരുന്നത്. ഇനി മുതല്‍ 1000 കോടി രൂപവരെ കിന്‍ഫ്രയ്ക്ക് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും.
ഇടപ്പഴഞ്ഞിയിൽ കിൻഫ്ര വിലയ്ക്കു വാങ്ങിയ 22 സെന്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം ഉയരുന്നത്. കഴക്കൂട്ടം ഫിലിം ആൻഡ് ഐടി പാർക്കിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ധാരണാപത്രവും ചടങ്ങില്‍ കൈമാറി. ചീഫ് സെക്രട്ടറിയും കിന്‍ഫ്ര ചെയര്‍മാനുമായ ഡോ. ജയതിലക് അധ്യക്ഷത വഹിച്ചു.
വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി: പി. വിഷ്ണുരാജ്, ടാറ്റ എൽക്‌സി സിഎഫ്ഒ ഗൗരവ് ബജാജ്, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ബേബി ഉഴുത്തുവാല്‍, കിന്‍ഫ്ര എക്സ്പോര്‍ട് പ്രമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ചെയര്‍മാന്‍ സാബു ജോര്‍ജ് തുടങ്ങിയവർ പ്രസംഗിച്ചു.