ശബരിമല സ്വര്‍ണ്ണക്കൊളളയില്‍ സര്‍ക്കാരിനെ കുരുക്കി തന്ത്രി കണ്ഠര് രാജീവര്. തന്‍റെ അറസ്റ്റ് സര്‍ക്കാരിന്‍റെ പ്രതികാരമാണെന്ന നിലപാടിലാണ് തന്ത്രി. യുവതീ പ്രവേശത്തെ എതിര്‍ത്തതും ദിവസവും നട തുറക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്തതുമാണ് പ്രകോപന കാരണം. പോറ്റിയെ എത്തിച്ചത് താനാണെന്ന് വരുത്താനും ശ്രമം നടന്നു. പോറ്റിയുടെ ബന്ധുക്കള്‍ ശബരിമലയില്‍ ജോലി ചെയ്തത് എസ്.ഐ.ടി ബോധപൂര്‍വം മറച്ചുവെച്ചെന്നും. തന്ത്രി ആരോപിക്കുന്നു. തന്ത്രി നിലപാട് സംബന്ധിച്ച വിശദാംശങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന് ജാമ്യം.കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിള പാളി കേസിൽ റിമാൻഡ് 90 ദിവസം പൂർത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ഹർജി സമർപ്പിച്ചത്. ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് തുടരുന്നതിനാൽ ഉടൻ ജയിൽ മോചിതനാവില്ല.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദിപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. വാദം പൂര്‍ത്തിയായാല്‍ ഇന്ന് തന്നെ അപ്പീലിൽ തീരുമാനമെടുത്തേക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതികളായ ആര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് കഴിഞ്ഞ തവണ അപ്പീൽ പരിഗണിക്കവേ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ച് മുന്‍കൂർ ജാമ്യം നല്‍കണമെന്നാണ് എസ് ജയശ്രീയുടെ ആവശ്യം.