TAGS

റമസാന്‍ വൃതത്തിലേക്ക് കടന്നതോടെ നോമ്പുതുറ വിഭവങ്ങളില്‍ പ്രധാനിയായ ഈന്തപ്പഴവും വിപണിയില്‍ സജീവമായി. രുചിയിലും ഗുണത്തിലും വ്യത്യസ്തങ്ങളായ വിവിധയിനം ഈന്തപ്പഴങ്ങളാണ് കടകളിലേക്ക് എത്തിയിരിക്കുന്നത്. വിലയില്‍ മുന്‍പന്തിയിലാണ് കടല്‍കടന്നെത്തുന്ന ഈന്തപ്പഴങ്ങള്‍. 

ഇറാന്‍ മസാഫത്തി, ഇറാന്‍ കിമിയ, ഇറാഖ് സെഹദി തുടങ്ങി മരുഭൂമിയുടെ മണ്ണില്‍ വിളഞ്ഞ ഈന്തപ്പഴ രുചി ഈ നോമ്പു കാലത്തും  കേരളത്തിലെ വിപണി കീഴടക്കുകയാണ്. നിറത്തിലും വലുപ്പത്തിലും സ്വാദിലും വ്യത്യസ്തമാര്‍ന്ന ഈന്തപ്പഴങ്ങള്‍ നോമ്പുതുറയില്‍ പ്രധാനിയായി എത്തും. നോമ്പ് ആരംഭിച്ചതോടെ  ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഈന്തപ്പഴത്തിന്‍റെ ഇറക്കുമതിയും ഉയര്‍ന്നു.

സൗദി അജ്‌വയ്ക്ക് വിപണിയില്‍ 1500 മുതല്‍ 2000 വരെയാണ് വില. ദുബായ് ഫര്‍ദ്,  മബ്റൂം, മഷ്റൂഖ് എന്നിവയ്ക്കും കിലോയ്ക്ക് 500രൂപയ്ക്ക് മുകളിലാണ് വില. അങ്ങനെ വിവിധ തരം ബ്രാഡുകളുടെ ഈന്തപ്പഴങ്ങള്‍ വിപണിയിലുണ്ട്. അനാര്‍, ആപ്പിള്‍, ചിക്കു തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്.

ENGLISH SUMMARY:

Ramadan dates are seeing increased demand in the market as the holy month begins, with a variety of dates, including popular imported varieties from Iran and Iraq, dominating Kerala's market. These dates, known for their taste and quality, are a key part of the Iftar menu, with prices varying based on origin and type.