philp-mampad-remand-report

ഹോട്ടലില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാടിന്‍റേത് ഗുരുതര കുറ്റകൃത്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മോട്ടിവേഷനല്‍ സ്പീക്കറായ ഫിലിപ് മമ്പാട്, പൊലീസ് ഐഡി ഉപയോഗിച്ചാണ് ഹോട്ടലില്‍ മുറിയെടുത്തത്. കരുതിക്കൂട്ടിയാണ് പതിനാറുകാരിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചതെന്നും പിന്നീട് അതിജീവിതയുടെ വീട്ടില്‍ പോയി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 സെപ്റ്റംബറിലാണ് ലൈംഗികാതിക്രമം നടന്നത്.

 കോഴിക്കോട് ചേവായൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിലമ്പൂര്‍ പൊലീസ് ഫിലിപ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗണ്‍സിലിങിനായിട്ടാണ് ഫിലിപിന്‍റെ അടുത്ത് എത്തിച്ചത്. എന്നാല്‍ കുട്ടിയെ കാഞ്ഞങ്ങാട്ടെ ഹോട്ടലിലെത്തിച്ച് ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. 

ENGLISH SUMMARY:

Former police officer and popular motivational speaker Philip Mambad has been arrested for allegedly sexually abusing a 16-year-old girl. According to the remand report, Mambad used his police identity card to book a hotel room in Kanhangad, where the assault took place. The victim, a mentally challenged girl from Kozhikode, was brought to him for counselling, which he allegedly used as a pretext for the abuse. The incident occurred in September 2025, but came to light recently after the girl revealed it during a school counselling session. The report further states that Mambad attempted to settle the case with the victim's family after the incident. He has been charged under the POCSO Act and is currently in judicial custody.