പ്രതീകാത്മക ചിത്രം
വയനാട് മേപ്പാടിയില്‍ പീഡനത്തിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. ഈ മാസം 10നാണ് താന്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന കാര്യം സ്കൂളിലെ കൗണ്‍സിലിങ്ങിനിടെ കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് മേപ്പാടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബന്ധുവും അയല്‍വാസിയും അറസ്റ്റിലായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ രണ്ടുപേരും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. സംഭവം പുറത്തുവന്ന് ആറ് ദിവസത്തിന് ശേഷം തിങ്കളാഴ്ചയാണ് കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.