vsivankutty

TOPICS COVERED

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കെ.ടെറ്റിലും തസ്തിക നിര്‍ണയത്തിലും അപ്പാടെ മാറ്റങ്ങള്‍ വരുത്തി സര്‍ക്കാര്‍ . ഭിന്നശേഷി സംവരണത്തില്‍ എന്‍.എസ്.എസിന് ലഭിച്ച സുപ്രീം കോടതി ഉത്തരവ് എല്ലാ മാനേജ്മെന്റുകള്‍ക്കും ബാധകമാക്കി  ഉത്തരവിറക്കി. കെ ടെറ്റ് നിര്‍ബന്ധമാക്കില്ലെന്ന് തീരുമാനം. തസ്തിക നിര്‍ണയത്തിനുള്ള കുട്ടികളുടെ കണക്കെടുപ്പിന് ഇനി ആധാറും നിര്‍ബന്ധമല്ല.  

ഇരുപതിനായിരത്തോളം അധ്യാപകർക്ക് നിയമനസ്ഥിരത ലഭിക്കാനാണ് വഴി തെളിയുന്നത്. ഭിന്ന ശേഷിക്കാരെ നിയമിക്കാനുള്ള അധ്യാപക തസ്തികകൾ ഒഴിച്ചിട്ടാൽ എയ്ഡഡ് സ്കൂളുകളിലെ  മറ്റ് അധ്യാപകർക്ക് നിയമനസ്ഥിരത നൽകാം എന്നായിരുന്നു NSS നൽകിയ കേസിൽ സുപ്രിം കോടതി വിധി. ഇത് എല്ലാ എയ്ഡഡ് സ്കൂളുകൾക്കും ബാധകമാക്കും

ഒന്നര വർഷമായി മുന്നോട്ട് വെക്കുന്ന ആവശ്യമാണിതെന്നായിരുന്നു ക്രിസ്ത്യൻ സഭാ നേതൃത്വത്തിൻ്റെ പ്രതികരണം ഫാ. ആൻ്റണി അറക്കൽ KCBC സുപ്രീം കോടതിയുടെ അന്തിമ വിധി അനുസരിച്ചാവും നിയമന സ്ഥിരത എന്ന് സർക്കാർ ഉത്തരവിൽ എടുത്തു പറയും. ക്രിസ്ത്യൻ മാനേജ് മെൻ്റുകളുടെ കടുത്ത സമ്മർദ്ദവും തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് സർക്കാരിൻ്റെ തിടുക്കത്തിലുള്ള നീക്കം . NSS കേസിൽ വ്യക്തത തേടി സർക്കാർ നൽകിയ ഹർജി സുപ്രീം കോടതിക്ക് മുന്നിലുണ്ട്.

ENGLISH SUMMARY:

Kerala government has made significant changes in KTET and staff fixation in anticipation of elections. These reforms, including applying the Supreme Court's directive on disability reservation to all managements, aim to provide appointment stability to around 20,000 teachers.