തന്റെ പ്രസംഗം നടക്കുന്നതിനിടയില്‍ ചെണ്ട കൊട്ടിയവരോട് നീരസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
നാടിന്റെ അവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ അത് ശ്രദ്ധിക്കാതെ ചെണ്ടകൊട്ടുന്നത് ആരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ആദ്യം ചോദിച്ചു. നിങ്ങളുടെ പരിപാടിയിൽ സംസാരിക്കുന്നത് നിങ്ങൾ കേൾക്കാൻ പാടില്ല എന്ന തരത്തിലുള്ള ചെണ്ടകൊട്ടാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
പുറത്തുനിന്നുള്ള ഏതെങ്കിലും പ്രകടനക്കാരോ ജാഥക്കാരോ ആണ് ബഹളം വെക്കുന്നതെന്നാണ് താൻ ആദ്യം കരുതിയത്. എന്നാൽ സംഘാടകരുടെ കൂട്ടത്തിൽ തന്നെയുള്ളവരാണ് ചെണ്ട കൊട്ടുന്നതെന്നാണ് മനസ്സിലായത് - മുഖ്യമന്ത്രി പറഞ്ഞു.
ENGLISH SUMMARY:
Chief Minister Pinarayi Vijayan expressed displeasure during his speech when chenda melam was played, criticizing it as an attempt to disrupt attention. He questioned who was making noise without listening to the state's condition, further remarking that it felt like a chenda beat meant to prevent listening to the speaker.