ശബരിമല കൊടിമര പുനപ്രതിഷ്ഠയ്ക്കായി സ്വർണ്ണം സംഭാവന നൽകി എന്ന് സ്ഥിരീകരിച്ച് മലയാള സിനിമാതാരങ്ങൾ. ഷാജി കൈലാസ്, രണ്‍ജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവരാണ് വിജിലൻസിനു മൊഴി നൽകിയത്. നാണയങ്ങളായാണ് സ്വർണ്ണം നൽകിയതെന്നാണ് മൊഴി. ചിലർ സ്വർണ്ണത്തിന്റെ അളവ് പറഞ്ഞെങ്കിലും ചിലർ തൂക്കം കൃത്യമായി ഓർക്കുന്നില്ല എന്നാണ് മൊഴി നൽകിയത്. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരും മൊഴി നൽകാൻ തയ്യാറാണെന്ന് വിജിലൻസിനെ അറിയിച്ചിട്ടുണ്ട്.
വരുന്ന ആഴ്ച ഇരുവരുടെയും മൊഴിയെടുക്കും. ദേവസത്തിന്റെ രേഖകളിലുള്ള 27 പേരെ കൂടാതെ മറ്റാരെങ്കിലും സ്വർണ്ണം സംഭാവന നൽകിയിട്ടുണ്ടോ എന്ന് അന്വേഷണവും വിജിലൻസ് തുടങ്ങി. ഇതിനായി സ്വർണ്ണം സംഭാവന നൽകിയവർ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങളിൽ പരസ്യം നൽകാനാണ് വിജിലൻസ് തീരുമാനം. ഇത്തരത്തിൽ തെളിവുകളുമായി വരുന്നവരുടെ സ്വർണ്ണത്തിൻറെ അളവു കൂടി കണക്കാക്കിയാൽ യഥാർത്ഥത്തിൽ എത്ര സ്വർണ്ണം കിട്ടി എന്ന് ഉറപ്പിക്കാൻ ആകും എന്നാണ് വിജിലൻസിന്റെ പ്രതീക്ഷ.
ENGLISH SUMMARY:
In a major update to the Sabarimala flagpole gold donation probe, prominent Malayalam film personalities Shaji Kailas, Renji Panicker, and producer Suresh Kumar have confirmed giving gold coins for the project. During the Vigilance and Anti-Corruption Bureau (VACB) questioning, the stars stated they donated gold in the form of coins, though some could not recall the exact weight. Superstars Mohanlal and Suresh Gopi have also expressed their willingness to provide statements, with their sessions scheduled for next week. The Vigilance department is now investigating whether gold was collected from more than the 27 donors officially listed in Devaswom records. To identify undocumented contributors, the VACB plans to issue public advertisements in media outlets. This move aims to calculate the actual amount of gold received versus the quantity used for the flagpole construction. The investigation into the alleged misappropriation of gold at the hill shrine continues to gain momentum.