ജോലിസ്ഥിരതയും മെച്ചപ്പെട്ട വേതനവും തേടി സ്പെഷല്‍ എജ്യൂക്കേറ്റേഴ്സ് ആയ നൂറുകണക്കിന് അധ്യാപകര്‍. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരാണ് 25 വര്‍ഷത്തോളമായി കുറഞ്ഞ ശമ്പളത്തില്‍ താല്‍ക്കാലിക ജീവനക്കാരായി തുടരുന്നത്. സുപ്രീം കോടതി വിധി വന്നശേഷവും ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല .
സുപ്രിം കോടതി ജനുവരി 31 ന് മുന്‍പ് പ്രശ്നം പരിഹരിക്കാന്‍ അന്ത്യശാസനം നല്‍കിയിട്ടും സര്‍ക്കാര്‍ അനങ്ങാപാറനയം തുടരുന്നതിനാലാണ് ഇവര്‍സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികളോടോ അവരുടെ മാതാപിതാക്കളോടോ എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് ഇവരുടെ സങ്കടം കേള്‍ക്കണം, ഉചിതമായ നടപടി എടുക്കണം.