കേരളത്തിന്‍റെ നൊമ്പരമായ ആലിന്‍ ഷെറിന്‍ എബ്രാഹാമിന്‍റെ കരളും വൃക്കകളും രണ്ടു കുഞ്ഞുങ്ങള്‍ക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ പൂര്‍ത്തിയായി. തുടര്‍ ചികില്‍സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് കരള്‍ സ്വീകരിച്ച ധ്രിയയുടെ കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞതിന് പിന്നാലെ  സര്‍ക്കാര്‍ സഹായം ഉറപ്പ്  നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. ആലിന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായി വൃക്ക സ്വീകരിച്ച ധ്രിയയുടെ മാതാപിതാക്കള്‍ പറഞ്ഞു. 

ഇന്നലെ രാത്രിയാണ് നാടാകെ വഴിയൊരുക്കി  എല്ലാവരുടെയും പ്രാര്‍ഥനയോടെയും  ആലിന്‍റെ കരളും വൃക്കകളുമായി ആംബുലന്‍സ് കൊച്ചിയില്‍ നിന്നും തിരുവന്തപുരത്തേത്ത് എത്തിയത് . ആലിന്‍റെ വേര്‍പാടിന്‍റെ വേദനയിലും മറ്റു കുഞ്ഞുങ്ങള്‍ക്ക്  പുതുജീവനേകാനുള്ള ശസ്ത്രക്രിയ ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ധ്രിയക്ക് വൃക്കകള്‍ മാറ്റിവെച്ച ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജിലും  ധ്രിയയ്ക്ക് കരള്‍ മാറ്റിവെച്ച ശസ്ത്രക്രിയ രാവിലെ പത്തുമണിയോടെ കിംസ് ആശുപത്രിയിലും  പൂര്‍ത്തിയായി. ധ്രിയ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷക്കിടയിലും ശസ്ത്രക്രിയക്കുള്ള തുക പൂര്‍ണമായി കണ്ടെത്താന്‍ കുടുംബം പാടുപെടുന്നുവെന്ന്  അമ്മാവന്‍ വിനോദ് പറഞ്ഞു. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് ധ്രിയയുടെ പിതാവ്.

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള ധ്രിയയ്ക്ക് ശസ്ത്രിക്രിയക്ക് സര്‍ക്കാര്‍ സഹായം ചെയ്യുമെന്ന് മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. ധ്രിയയുടെയും വൃക്കമാറ്റിവെയ്ക്കപ്പെട്ട ശ്രയയുടെ ആരോഗ്യനില തൃപ്തികരമാണ്.  ആലിന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായി ശ്രയയുടെ അച്ഛന്‍ ഷാജിയും അമ്മ ഹരിതയും. ആലിന്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവുമ്പോള്‍ സംസ്ഥാത്ത് ആദ്യമായാണ് കരള്‍ ആറുമാസം പ്രായമായ കുഞ്ഞിന് ദാനം ചെയ്യുന്നത്. 

ENGLISH SUMMARY:

Aalin Sherin Abraham's organs were successfully transplanted into two children, offering them new life amidst tragedy. Following concerns about financial difficulties for the recipient families, the Kerala government has pledged assistance for further treatment.