പെണ്‍കുട്ടിയോട് മാനേജര്‍ മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്ന തിരുവനന്തപുരത്തെ സ്പാ പൂട്ടിച്ച് മേയര്‍ വി.വി.രാജേഷ്. ബിജെപി നേതാവിന്റെ സ്പായാണ് പൂട്ടിച്ചത്. സ്ഥാപനത്തിന്റെ ഒരുഭാഗം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് റിപ്പോര്‍ട്ട്. ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഷൈന്‍ലാലിന്റെ ‘സ്പര്‍ശന്‍ വെല്‍നെസ് സ്പായ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഷൈന്‍ലാലിന്റെ പിതാവിന്റെ പേരിലാണ് ലൈസന്‍സുള്ളത്. 

 

Also Read: തിരുവല്ല സ്പാ ബലാത്സംഗക്കേസ്; ഒരാള്‍ കൂടി പിടിയില്‍

സ്പായിൽ ജോലിക്കായി അഭിമുഖത്തിനെത്തിയപ്പോള്‍ യുവതി നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നു. അഭിമുഖത്തിനിടെ സ്പർശൻ സ്പായിലെ  ജീവനക്കാരൻ ഉപഭോക്താക്കളെ കാണിക്കാൻ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ  രീതി മാറിയത്. എതിർത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. മേയർ വി.വി രാജേഷിനോട് ഫോണിലൂടെ യുവതി ദുരനുഭവം വിവരിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. 

 

പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്പർശൻ വെൽനെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസൻസോ ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ കോർപറേഷൻ നടപടി ആരംഭിച്ചു. മുഴുവൻ സ്പാ കേന്ദ്രങ്ങളുടെയും രേഖകൾ പരിശോധിക്കാന്‍ മേയർ വി വി രാജേഷ് നിര്‍ദേശിച്ചിരുന്നു. ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും തീരുമാനിച്ചിരുന്നു. 

ENGLISH SUMMARY:

Mayor VV Rajesh has closed down a spa in Thiruvananthapuram following a complaint of misconduct by a manager towards a young woman during an interview. The establishment, identified as 'Sparshan Wellness Spa' owned by a BJP minority front leader, was reportedly operating partially without a license.