ഇതാദ്യമായല്ല സി. ദിവാകരൻ നോൺ വെജ് വിവാദങ്ങളിൽ പെടുന്നത്. ഭക്ഷ്യമന്ത്രിയായിരിക്കെ വിലക്കയറ്റം മറി കടക്കാൻ പറഞ്ഞ ടിപ്സ് ഉണ്ടാക്കിയ ചീത്തപ്പേര് മാറും മുൻപാണ് ഇപ്പോൾ ഈ ചൂരമീൻ വിവാദം.

2007 ഡിസംബർ. വി എസ് സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ഭക്ഷ്യവും സിവിൽ സപ്ലെയ്സും ഭരിക്കുന്നത് സി.ദിവാകരൻ. കേരളത്തിലാകട്ടേ വിലക്കയറ്റം രൂക്ഷം. അരിവില ഉൾപ്പെടെ കുതിച്ചു. തൃശൂരിൽ മൃഗസംരക്ഷണ മേളയുടെ ഉദ്ഘാടനത്തിനെത്തിയ ഭക്ഷ്യമന്ത്രി വിലക്കയറ്റം നേരിടാനുള്ള മാർഗം കണ്ടെത്തി അവതരിപ്പിച്ചു.

വിലകൂടിയ അരി ഉപേക്ഷിക്കൂ. പകരം പാലും മുട്ടയും കഴിക്കു. മുട്ടയിടുന്ന കോഴിയെ ഇടയ്ക്ക് ചാപ്സാക്കൂ. വിലക്കയറ്റത്തെ ഈ രീതിയിൽ തടയുന്ന കിനാശേരി യായിരുന്നു ദിവാകരൻ മന്ത്രിയുടെ സ്വപ്നം. CPI യുടെ അടുത്ത ദിവസം നടന്ന യോഗത്തിൽ അന്നത്തെ പാർട്ടി സെക്രട്ടറി വെളിയം ഭാർഗവൻ സി. ദിവാകരനെ നിർത്തിപ്പൊരിച്ചു. യൂത്ത് കോൺഗ്രസ് ഉൾപ്പെടെ പ്രതിഷക്ഷം മന്ത്രിക്കെതിരെ തെരുവിൽ 19 വർഷം കഴിഞ്ഞപ്പോൾ ദാ മുട്ടക്കും പാലിനും ഇറച്ചിക്കും ഒപ്പം മീനും സി.ദിവാകരൻ്റെ വിവാദ അകൗണ്ടിൽ ഇടം നേടിയിരിക്കുന്നു. അന്ന് പഴി കേട്ടത് വി എസ് . ഇന്ന് പിണറായി. എതിർ വശത്ത് അന്നും ഇന്നും സി.ദിവാകരൻ

ENGLISH SUMMARY:

C. Divakaran is once again in the spotlight due to a non-veg controversy, this time involving chuuramean. This incident echoes a past controversy from 2007 when, as Food Minister during the V. S. Achuthanandan government, his suggestions to combat price hikes by consuming milk, eggs, and chicken were met with widespread criticism.