15 ദിവസമായി മലപ്പുറം തിരുനാവായയിൽ നടന്നുവന്ന മഹാമാഘ മഹോത്സവം സമാപിച്ചു. സന്യാസിമാരടക്കം കേരളത്തിന് അകത്തുനിന്നും പുറത്തുന്നുമായി ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. അടുത്ത വർഷവും ഒത്തുകൂടാം എന്ന് പ്രഖ്യാപിച്ചാണ് ഭക്തർ മടങ്ങിയത്.

കേരളം മുൻപൊരിക്കലും കാണാത്ത വിധമുള്ള സന്യാസികളുടെ ഒഴുക്കായിരുന്നു തിരുനാവായയിലേക്ക്. പതിവായി ഹിമാലയത്തിൽ തപസ്സനുഷ്ഠിക്കുന്നവരും നാഗ സന്യാസിമാരുമെല്ലാം ഉൾപ്പെടുന്ന സംഘമാണ് എത്തിയത്. അമൃത സ്നാനത്തിനും നിള ആരതിക്കും ശേഷമാണ് ചടങ്ങുകൾ പൂർത്തിയായത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ വിശ്വാസികൾക്കൊപ്പം പ്രമുഖരുമെത്തി.

കേരള കുംഭമേളയുടെ ഊട്ടുപുരയും സജീവമായിരുന്നു. കഴിഞ്ഞ നാലുദിവസങ്ങളായി 40,000 പേർക്ക് വീതമാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭക്ഷണം ഒരുക്കി നൽകിയത്. 

ENGLISH SUMMARY:

Mahamakha Mahotsavam at Thirunavaya has concluded after a 15-day run, attracting lakhs of devotees and ascetics from within and outside Kerala. This significant event, often referred to as Kerala Kumbh Mela, featured the Nilapadathu Aarathi and Amrita Snanam, drawing an unprecedented number of Himalayan ascetics and Naga Sadhus.