യൂത്ത് കോൺഗ്രസ് അഖിലേന്ത്യ വക്താക്കളുടെ പട്ടിക പുറത്തിറക്കി. കേരളത്തിൽ നിന്ന് അഡ്വ. വസന്ത് സിറിയക്കും എം.എസ്. അഭിജിത്തും ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യ പ്രസിഡന്റ് ഉദയ് ഭാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ബീഹാറിൽ നടന്ന ടാലന്റ് ഹണ്ട് വഴി കണ്ടെത്തിയ പ്രതിഭകൾക്കാണ് അവസരം നൽകിയിരിക്കുന്നത്. ഏഴു മാസം നീണ്ടുനിന്ന പരിശീലന പരിപാടികൾക്ക് ശേഷമാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. ചാനൽ ചർച്ചകളിൽ പാർട്ടിയുടെ സജീവ സാന്നിധ്യമാണ് നിലവിൽ അഡ്വ. വസന്ത് സിറിയക്.