File photo
പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്മെന്റ് വഴി ആക്കാന്‍ ബവ്കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമാണെന്ന് ബവ്കോ വിശദീകരിക്കുന്നു. കറൻസി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകൾ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.
എന്നാൽ ജീവനക്കാരുടെ സംഘടനകൾ ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകൾ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ, കാർഡ്/യുപിഐ പേയ്മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കൾ എന്നിവ മൂലം കൗണ്ടറുകളിൽ തർക്കസാധ്യത വർധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക.