ഇ. ശ്രീധരന്‍റെ അതിവേഗ റെയിലിനോട് സംസ്ഥാനം യോജിച്ചേക്കില്ല. ശ്രീധരന്‍റേത് ബിജെപി ആസൂത്രണം ചെയ്യുന്ന തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന വിലയിരുത്തല്‍ സര്‍ക്കാരിലെ ചില കേന്ദ്രങ്ങള്‍ക്കുണ്ട്. ശ്രീധരന്‍റെ പദ്ധതിയെ അവഗണിച്ച് പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന നമോ ഭാരത് റെയിലിനായി സര്‍ക്കാര്‍ നീക്കം തുടങ്ങിയതായാണ് വിവരം . ഡല്‍ഹി –മീററ്റ് റൂട്ടില്‍ ഓടിതുങ്ങിയ നാമോ ഭാരത് അഥവാ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റിനാണ് കേരളത്തിന് ഉചിതമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളതെന്നാണ് വിവരം
സില്‍വര്‍ലൈനിന് പകരം പരിഗണിക്കുന്ന അതിവേഗ റെയില്‍പാതയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ വെല്ലുവിളിയാകില്ലെന്ന് ഇ.ശ്രീധരന്‍. 70 ശതമാനം ഉയരപ്പാതയും 20 ശതമാനം ടണലുമായിരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി 5 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീധരന്‍ പൊന്നാനിയില്‍ പറഞ്ഞു. ഡി.പി.ആറിനായി അടുത്തയാഴ്ച പൊന്നാനിയില്‍ ഓഫിസ് തുറക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.
മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരില്‍ എത്താവുന്ന അതിവേഗ റയിൽവേലൈൻ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. റയിൽവേക്ക് 51 ശതമാനവും സംസ്ഥാന സർക്കാരിന് 49 ശതമാനവും പങ്കാളിത്തമുള്ള കമ്പനി രൂപീകരിക്കേണ്ടതുണ്ട്. സിൽവർ ഒഴിവാക്കി പകരം ഡബിൾ ലൈൻ അതിവേഗ പദ്ധതിക്ക് അനുകൂലമാണന്ന് സംസ്ഥാന സർക്കാരിനു വേണ്ടി തന്നെ വന്നു കണ്ട കെ.വി. തോമസും ബിജു പ്രഭാകറും അറിയിച്ചിരുന്നു.
20-25 കിലോമീറ്റർ പരിധിയിൽ വീതം സ്റ്റേഷനുകളുണ്ടാകും. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മലപ്പുറവും കരിപ്പൂരും മടക്കമുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചാവും പദ്ധതി.തിരുവന പുരത്തു നിന്ന് കൊച്ചിയിലേക്ക് ഒരു മണിക്കൂർ 20 മിനിട്ടുകൊണ്ടും കോഴിക്കോട് രണ്ടര മണിക്കൂർകൊണ്ടും കണ്ണൂർക്ക് മൂന്നേകാൽ മണിക്കൂർകൊണ്ടും എത്താനാകും. 25 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയിൽ ബാക്കിയുള്ള ഭാഗം പഴയ ഭൂ ഉടമയ്ക്ക് തന്നെ കാർഷികാവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകുന്നതും പരിഗണിക്കുന്നുണ്ട്.
പുതിയ പാത 22 സ്റ്റേഷനുകള്‍ ( തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം വിമാനത്താവളം, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, വൈക്കം, കൊച്ചി ( പാലാരിവട്ടം ബൈപാസ്), ആലുവ, നെടുമ്പാശേരി വിമാനത്താവളം, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം, കരിപ്പൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍)