സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബിയെ ട്രോളിയവരെ വിമര്‍ശിച്ച് മന്ത്രിമാരായ വി.ശിവന്‍കുട്ടിയും പി.എ.മുഹമ്മദ് റിയാസും. ബേബിയെ അറിയുന്ന ആരും അദ്ദേഹത്തെ ട്രോളില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞു.
ബേബിയെ ട്രോളുന്നവരെ നിശിതമായി വിമര്‍ശിച്ച മന്ത്രി ശിവന്‍കുട്ടി അവര്‍ക്ക് ഒന്നാം ക്ലാസിലെ പാഠപുസ്തകം സമര്‍പ്പിക്കുന്നെന്ന് പറഞ്ഞു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വീട്ടുജോലികള്‍ ചെയ്യേണ്ടതിനെക്കുറിച്ചാണ് പാഠം. ഭക്ഷണം കഴിച്ചാല്‍ പാത്രം കഴുകുന്നത് അദ്ദേഹത്തിന്റെ പണ്ടേയുള്ള ശീലമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതൊന്നും ചെയ്യാത്തവര്‍ക്ക് അത് മനസിലാകില്ല.
കൊടുങ്ങല്ലൂരില്‍ ജില്ലാ പഞ്ചായത്തംഗം നൗഷാദ് കറുകപ്പാടത്തിന്റെ വീട്ടില്‍ ഭക്ഷണം കഴിച്ച ശേഷമാണ് ബേബി സ്വയം പാത്രം കഴുകിയത്. വീട്ടുകാര്‍ തന്നെയാണ് പാർട്ടി ജനറൽ സെക്രട്ടറി പാത്രം കഴുകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ വൈറലായതോടെ ട്രോളുകളുമെത്തി. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പിആർ ആണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ ട്രോളുകൾ.