ആനക്കൊമ്പ് കാണാത്തവർ വേടന്റെ പുലി നഖം പറഞ്ഞു വേട്ടയാടിയതും മാല മോഷ്ടിച്ചെന്ന് ആരോപിച്ചു പേരൂർക്കടയിൽ ബിന്ദുവിനെ ആക്രമിച്ചതുമായിരുന്നു ഹയർസെക്കന്ററി വിഭാഗം മോണോആക്ടിൽ അഭിമന്യുവിന്റെ വിഷയം. നിറയെ കയ്യടി നേടിയ ആ അവതരണവും വിശേഷവും കാണാം..
പേരൂർക്കടയിലെ ബിന്ദുവിനെ ഓർമയില്ലേ. മാല മോഷ്ടിച്ചെന്ന് ആരോപിച്ചു വീട്ടുടമയും പൊലീസും ക്രൂശിച്ച് ഒടുവിൽ വൈകിയാണെങ്കിലും നീതി കിട്ടിയ യുവതി. ഹയർ സെക്കന്ററി മോണോആക്ടിൽ ബിന്ദുവും ചർച്ചയായി, വിഷയമായി.
മലപ്പുറം കോട്ടക്കൽ രാജാസ് ഹയർസെക്കന്ററി സ്കൂളിലെ അഭിമന്യുവിന് ഇത് വെറുമൊരു മത്സരം മാത്രമായിരുന്നില്ല. നിലപാട് അറിയിക്കൽ കൂടി. ബിന്ദുവിനെ ജയിലിട്ട് ആക്രമിച്ചിട്ടും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും പൊലീസ് കാണിച്ച ക്രൂരത അങ്ങനെ തന്നെ കാണികൾക്ക് മുന്നിലെത്തിച്ചു
പുലി നഖത്തിന്റെ പേരിൽ വേടനെ വേട്ടയാടിയവർ ആനക്കൊമ്പ് സൂക്ഷിച്ച നടന്മാരെ കണ്ടില്ലേ എന്ന ചോദ്യവും ഉയര്‍ത്തി
പുതിയ തലമുറ അറിയുകയും പറയുകയും ചെയ്യേണ്ട വിഷയങ്ങളാണ് അവതരിപ്പിക്കുന്നതെന്നും അതിന് വലിയ സ്വീകാര്യത കിട്ടുന്നുണ്ടെന്നും പരിശീലകൻ ശരത്. ബിന്ദുമാർ ഇനിയും ആവർത്തിക്കരുതെന്നാണ് അഭിമന്യുവിന്റെ സന്ദേശത്തിന് നിറഞ്ഞ കയ്യടികളായിരുന്നു മറുപടി. ഒപ്പം എ ഗ്രേഡും..