ശബരിമലയിൽ സ്വർണ ചോരി, വോട്ട്ചോരി, വയനാട് തുരങ്കപാത, ഉത്തരേന്ത്യയിലെ ബുൾഡോസർ രാജ്.. ഇങ്ങനെ നീളുന്നു മോണോആക്ടിലെ വിഷയങ്ങൾ. സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ കൗമാരം ഏറ്റെടുത്തപ്പോൾ വേദിയിൽ നിന്ന് ഉയർന്നത് വൻ കയ്യടി.
ചുരത്തിൽ മണ്ണിടിഞ്ഞാൽ ആരോഗ്യ സേവനങ്ങൾ മുടങ്ങിപോകുന്ന വയനാടിന്റെ ദുരിതം പറഞ്ഞത് വയനാട് കല്ലുവയൽ ജയശ്രീ HSS ഹനിൻ അഹമ്മദ്. തുരങ്കപാത പദ്ധതി വേഗത്തിൽ നടക്കട്ടെ, നാടിന്റെ യാതന അവസാനിക്കട്ടെ. പറഞ്ഞുവെച്ചു ഹനിൻ.
ഒരുഭാഗത്ത് വോട്ട്ചോരി, സന്നിധാനത്ത് സ്വർണചോരി, ബാങ്കുകളിലും ചോദ്യപേപ്പറിലും വരെ ചോരി. പറഞ്ഞത് കാസർഗോഡ് കുട്ടമത്ത് Ghss ലെ അക്ഷത് ഉത്തരേന്ത്യയിലും ഒടുവിൽ കർണാടകയിലും സംഭവിച്ച ബുൾഡോസർ രാജിനെ പറ്റിയും അവതരണം തെരുവുനായകൾക്ക് അഭയം കൊടുക്കുന്നവരും കടിയേൽക്കുന്ന ലക്ഷക്കണക്കിനാളുകളും വേദിയിലെത്തി. വേടനും പേരൂർക്കടയിലെ ബിന്ദുവും നേരിട്ട രണ്ടുതരം നീതിയും