c3f207c1-19e5-4ba6-ac92-aeef94ae1c83

TOPICS COVERED

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒന്നാം പ്രതി എം.സി അനൂപിന് വീണ്ടും പരോള്‍ അനുവദിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രണ്ട് ദിവസം മുമ്പ് അനൂപ് പരോളിലിറങ്ങി. 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. മൂന്ന് മാസം ജയിലില്‍ കിടക്കുമ്പോള്‍ ലഭിയ്ക്കുന്ന സ്വാഭാവിക പരോളെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ആഴ്ചകള്‍ക്ക് മുമ്പ് ഇതേ കേസിലെ പ്രതി ടി.കെ രജീഷിനും പരോള്‍ നല്‍കുകയും ആയുര്‍വേദ ചികില്‍സയ്ക്ക് ജയിലിന് പുറത്തേക്ക് കൊണ്ടുപോവാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.

കേസിലെ മൂന്ന് പ്രതികള്‍ക്ക് ആയിരത്തിലേറെ ദിവസമാണ് പരോളായി അനുവദിച്ച് നല്‍കിയത്. 1081 ദിവസത്തെ പരോളാണ് കെ.സി.രാമചന്ദ്രന് അനുവദിച്ചത്. ട്രൗസര്‍ മനോജിനും സിജിത്തിനും ആയിരത്തിലേറെ ദിവസം പരോള്‍ ലഭിച്ചു. അതേസമയം കൊടി സുനിക്ക് 60 ദിവസത്തെ പരോള്‍ മാത്രമാണ് ഇക്കാലയളവില്‍ അനുവദിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലം മുതലുള്ള കണക്കുകള്‍ പുറത്തുവന്നത്. ജയില്‍ചട്ടമനുസരിച്ച് പ്രതികള്‍ക്ക് ലീവ് അനുവദിക്കുന്നതില്‍ തെറ്റില്ലെന്നാണ് ജയില്‍വകുപ്പിന്‍റെ നിലപാട്.

ENGLISH SUMMARY:

M.C. Anoop, the first accused in the high-profile T.P. Chandrasekharan murder case, has been granted 20 days of parole from Kannur Central Jail. Despite recent sharp criticism from the Kerala High Court regarding the frequent granting of parole to convicts in this specific case, prison authorities justified the move as a "routine parole" eligible after three months of incarceration. This follows recent leaves granted to other convicts like T.K. Rajeesh, Mohammed Shafi, and Shinoz, sparking allegations from K.K. Rema MLA and the opposition that the government is providing undue protection to the accused.