കാസർകോട് ഭൂമി തർക്കത്തിൽ വയോധികന്റെ കയ്യും കാലും വെട്ടുമെന്ന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായ അലൻ ജോർജാണ് ഫോണിലൂടെ ഭീഷണി മുഴക്കിയത്.
തങ്ങളുടെ സ്ഥലത്ത് അലന്റെ പിതാവ് നിർമ്മാണത്തിന് കല്ല് ഇറക്കിയത് ചോദ്യം ചെയ്തതിനായിരുന്നു ഭീഷണിയെന്ന് വയോധികൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ഏതായാലും ഈ വിഷയവുമായി ബന്ധപ്പെട്ട ആരുടെ ഭാഗത്താണ് ന്യായം എങ്കിൽ കൂടിയും ഒരു പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആൾ ഇത്തരത്തിൽ ഒരു വയോധികനെതിരെ ഭീഷണി മുഴക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.