കേരളത്തിനെതിരെ കടുത്ത നീക്കവുമായി കർണാടക സർക്കാർ. കേരള നിയമസഭ അടുത്തിടെ പാസാക്കിയ മലയാള ഭാഷ ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധാരമയ്യ പരസ്യമായി രംഗത്ത്.
ബില്ല് കാസർകോട്ടെ ഭാഷാ ന്യൂനപക്ഷങ്ങളുടെ മൗലിക അവകാശങ്ങൾ തകർക്കുന്നതെന്നും ഭരണ ഘടന വിരുദ്ധമാണെന്നും കർണാടക മുഖ്യമന്ത്രി സമൂഹ മാധ്യമ പോസ്റ്റിലൂടെ ആരോപിച്ചു. കന്നഡ, തമിഴ് മീഡിയം സ്കൂളുകളില്‍ പ്രാഥമിക തലം മുതല്‍ മലയാളപഠനം നിര്‍ബന്ധമാക്കുന്നതാണ് ബില്ല്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 10–ാം ക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കും. എന്നാൽ, മറ്റു രാജ്യങ്ങളിൽ പഠിച്ച് 9, 10 ക്ലാസുകളിൽ ചേരാൻ നാട്ടിലെത്തുന്ന വിദ്യാർഥികൾക്ക് മലയാള പഠനം നിർബന്ധമാക്കില്ലെന്നും ഇവർക്കു വേണമെങ്കിൽ മലയാളം തിരഞ്ഞെടുക്കാമെന്നും ബിൽ അവതരിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.