TOPICS COVERED

സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍  കോടതിയെ സമീപിക്കാനൊരുങ്ങി, ചികില്‍സ കിട്ടാതെ മരിച്ച വേണുവിന്‍റെ ഭാര്യ സിന്ധു. സി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളജുവരെ ചികില്‍സാ അനാസ്ഥ കാട്ടിയെന്ന തന്‍റെ വാദത്തെ ശരിവെയ്ക്കുന്നതാണ് ഡി.എം.ഇ യുടെ റിപ്പോര്‍ട്ടെന്നു സിന്ധു മനോരമ ന്യൂസിനോട് പറഞ്ഞു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സിലും രുപീകരിച്ചു.

2024 നവംബര്‍ ഒന്നിനു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ വേണു മതിയായ ചികില്‍സ കിട്ടാതെ നവംബര്‍ 5നാണ് മരിക്കുന്നത്. ചികില്‍സ കിട്ടാതെ താന്‍ മരിക്കുമെന്ന ഫോണ്‍സംഭാഷണം പുറത്തു വന്നത് കേരളം ഞെട്ടലോടെയാണ് കേട്ടത്. പിന്നാലെ ഭാര്യ സിന്ധുവും ആശുപത്രികള്‍ക്കെതിരെ ആരോപണവുമായി രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഡിഎംഇയുടെ റിപ്പോര്‍ട്ടോടെ മരണത്തിനു ഉത്തരവാദി സര്‍ക്കാരാണെന്നു തെളിഞ്ഞതായും, രണ്ടു പെണ്‍കുട്ടികളടങ്ങുന്ന നിര്‍ധന കുടുംബത്തിനു മതിയായ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. 

സര്‍ക്കാരില്‍ നിന്നു മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സിലും രുപീകരിച്ചു

ENGLISH SUMMARY:

Medical negligence refers to substandard care provided by a healthcare professional that results in harm to a patient. This case highlights the tragic consequences of alleged medical negligence and the fight for justice and compensation for the affected family.