രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവിനെ യുവമോര്‍ച്ച നേതൃസ്ഥാനത്ത് നിന്ന് മാറ്റി. അദ്ദേഹത്തെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതായി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് വേണുഗോപാൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും, മറ്റ് കാരണങ്ങളൊന്നും ഇല്ലെന്നും വേണുഗോപാൽ വിശദീകരിക്കുന്നു.