വിദേശപൗരന് തെറ്റായി കൈമാറിയ ഇരുപതിനായിരം ഡോളര്‍ തിരികെ പിടിക്കുന്നതില്‍ കേരള സര്‍വകലാശാല വരുത്തിയത് അലംഭാവവും കാലതാമസവും. മൂന്ന് വര്‍ഷമാകുമ്പോഴും പണം തെറ്റായി കൈമാറിയ ബാങ്കിനെതിരെ നിയമ നടപടിക്കുപോലും സര്‍വകലാശാല തയാറായിട്ടില്ല. 2023 ജൂണില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വകലാശാല അക്കൗണ്ടില്‍ നിന്ന് രൂപക്കു പകരം ഡോളര്‍ മാറി നല്‍കുകയായിരുന്നു.
ഇരുപതിനായിരം രൂപക്ക് പകരം ഇരുപതിനായിരം ഡോളര്‍ വിദേശ പൗരന് കൈമാറിയത് 2003 ജൂണ്‍ 15ാം തീയതിയാണ്. കേരള സര്‍വകലാശാലയുടെ അകൗണ്ടില്‍ നിന്ന് എസ്.ബിഐയുടെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ശാഖയാണ് രൂപക്കു പകരം ഡോളര്‍ അയക്കുന്നത്. 2003 ജൂലൈ 2 ന് സര്‍വകലാശാല ഈ വിവരം അറിഞ്ഞു. വിദേശ പൗരനെ പ്രഭാഷണത്തിന് ക്ഷണിച്ച സെന്‍റര്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡീസ് മേധാവി ഇക്കാര്യം ബാങ്കിനെയും സര്‍വകലാശാലയിലെ മേലധികാരികളെയും അറിയിച്ചു.
തൊട്ടടുത്ത മാസം വകുപ്പ് മേധാവി ഡോ. ഗിരീഷ് ബ്രസീലെത്തി വിദേശ പൗരനെ കാണുകയും പണം തിരികെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 2024 ജനുവരിയില്‍ ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡി സെന്‍റര്‍ വിവരം സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് ചെയ്തു. 2024 ഓഗസ്റ്റില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിനിടെ പണം കൈപ്പറ്റിയ വിദേശ പൗരന്‍ മരിക്കുകയും ചെയ്തു. നാളിതുവരെ പൊലീസിനോ റിസര്‍വ് ബാങ്കിനേയോ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനേയോ സര്‍വകലാശാല വിവരം ധരിപ്പിച്ചില്ല. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഡിജിപിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സര്‍വകലാശാല.