കെ.പി.സി.സിയുമായി നടത്തിയ ചര്‍ച്ചയോടെ തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ സമവായമായി. ബിജെപി പിന്തുണയോടെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത നൂർജഹാൻ നവാസ് രാജിവച്ചു. രാജിക്കത്ത് കെപിസിസിക്ക് ഉടൻ കൈമാറും. അതേസമയം പ്രസിഡന്റ് ടെസി ജോസ് രാജിവെക്കില്ലെന്ന് അറിയിച്ചെന്ന് പാർട്ടി നടപടി നേരിട്ട ടി എം ചന്ദ്രൻ പ്രതികരിച്ചു