orthodox

മതഭ്രാന്തന്മാരെ ഭരണാധികാരികൾ നിയന്ത്രിക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ ഭരണാധികാരികൾ അപലപിക്കാത്തത് അവരുടെ പദ്ധതിയുടെ ഭാഗമാണെന്ന് മനസ്സിലാക്കാനേ കഴിയൂ. 

കന്യാസ്ത്രീകളും വൈദികരും കഴിഞ്ഞു, ഇനി പള്ളിക്ക് അകത്തു കയറിയുള്ള ആക്രമണം പ്രതീക്ഷിക്കണം. രാജ്യത്ത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു. കോട്ടയം പനയമ്പാല സെൻ്റ് മേരീസ് പള്ളിയിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.

ENGLISH SUMMARY:

Religious fanatics need to be controlled by those in power, according to the Orthodox Church head. The failure of leaders to condemn attacks on minorities suggests a deliberate plan.