ഒരു സ്ഥലത്ത് നടന്ന ഗതാഗത നിയമലംഘനത്തിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരു സ്ഥലത്തും സമാന നിയമലംഘനം ആരോപിച്ച് കാറിന് പിഴ ചുമത്തിയതായി പരാതി. കൊച്ചി പാലാരിവട്ടം സ്വദേശിയും സിനിമ പ്രവർത്തകനുമായ നെറ്റൊ ആണ് കൊച്ചി സിറ്റി ട്രാഫിക് പൊലീസിനെതിരെ പരാതി ഉന്നയിച്ചത്.
പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണർ പ്രതികരിച്ചു. സാങ്കേതിക പിഴവിനുള്ള സാധ്യതയാണ് ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടുന്നത്.