തൃശൂർ നന്തിക്കരയിൽ ബെല്ലും ബ്രേക്കും ഇല്ലാതെ കെഎസ്ആർടിസി ബസ്. ഓവർടേക്ക് ചെയ്യുന്നതിനിടെ മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടമുണ്ടാക്കി. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു.
ഒരു മണിയോടുകൂടിയാണ് പുതുക്കാട് നന്തിക്കരയിൽ അപകടം ഉണ്ടാകുന്നത്. കെഎസ്ആർടിസി ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധയും ആണ് പ്രധാന കാരണം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മരത്താക്കര സ്വദേശി ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ലോറിയിൽ ഇടിക്കുന്നു. ഇതേത്തുടർന്ന് നിയന്ത്രണം വിട്ട ലോറി ഡിവൈഡർ മറികടന്ന് ടോറസ് ലോറിയിലേക്ക് പാഞ്ഞു കയറി, വാഹനത്തിൻ്റെ ഡ്രൈവർ ഉടൻതന്നെ ബ്രേക്ക് ഇട്ടതോടെ പിറകെ വന്ന ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്കുകൾ ഏറ്റു. അപകടത്തിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് രൂക്ഷമായിയെങ്കിലും പോലീസ് ഇടപെട്ട് കുരുക്കഴിച്ചു. ദേശീയപാതയിൽ ഇത് സ്ഥിര സംഭവമാണെന്നാണ് നാട്ടുകാർ ആരോപണം.