ചൂണ്ടയിടല്‍ ഒരു കലയാണ്. അല്ലെന്ന് ആര് പറഞ്ഞാലും ബേപ്പൂര്‍ ഫെസ്റ്റിലെ മല്‍സരാര്‍ഥികള്‍ സമ്മതിക്കില്ല. കാരണം 85 പേര്‍ മല്‍സരിച്ച ചൂണ്ടയിടല്‍ മല്‍സരത്തില്‍ മീന്‍ കിട്ടിയത് പകുതിയില്‍ താഴെ പേര്‍ക്ക് മാത്രമായിരുന്നു.
ബേപ്പൂര്‍ ബീച്ചാണ് മല്‍സരവേദി. തഴക്കവും പഴക്കവുമുള്ള മല്‍സ്യത്തൊഴിലാളികള്‍ വരെയുണ്ട് അങ്കത്തിന്. രണ്ട് മണിക്കൂറിനുള്ളില്‍ എറ്റവും കൂടുതല്‍ മീന്‍ പിടിക്കുന്നവര്‍ക്കാണ് സമ്മാനം. മീനുകളെ ഉന്നമിട്ട് എല്ലാവരും ചൂണ്ടയെറിഞ്ഞു, പിന്നെ കാത്തിരിപ്പാണ്.
ചിലര്‍ക്ക് പ്രതീക്ഷ, ചിലര്‍ക്ക് നിരാശ അധികം വൈകിയില്ല. മല്‍സരം കടുത്തു. കടുകയും ഒക്കെ ഒന്നൊന്നായി ചൂണ്ടയില്‍ കൊളുത്തി.. ഒന്നര കിലോ മത്സ്യം പിടിച്ച മലപ്പുറം കാവന്നൂര്‍ സ്വദേശി കെ സി ഷിഹാബിനാണ് ഒന്നാം സമ്മാനമായ 10,000 രൂപ കിട്ടിയത്. സമ്മാനം കിട്ടിയില്ലെങ്കിലും ഒരു കറിക്കുള്ളതായതിന്‍റെ സന്തോഷത്തിലായിരുന്നു ബാക്കിയുള്ളവര്‍ .