കോഴിക്കോട് ബേപ്പൂരില്‍ പിവി അന്‍വറിനെതിരെ പോസ്റ്റര്‍. ബേപ്പൂരിന്‍റെ മണ്ണില്‍ അന്‍വര്‍ വേണ്ടേ വേണ്ട എന്ന വാചകങ്ങളുമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പിവി അന്‍വര്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് അന്‍വറിനെതിരെ പോസ്റ്ററുകള്‍ എത്തിയത്. പിവി അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതിന് പിന്നാലെ അന്‍വറിനെ സ്വാഗതം ചെയ്തും ബേപ്പൂരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു.