പാലക്കാട് ചിറ്റൂരില്‍ നാലുവയസ്സുകാരനെ കാണാനില്ല. കാണാതായ സുഹാനുവേണ്ടി വ്യാപക തിരച്ചില്‍. ചിറ്റൂർ കറുകമണി, എരുമങ്കോട് നിന്നാണ് രാവിലെ 11 മണിയോടെ കുട്ടിയെ കാണാതായത്. ചിറ്റൂർ പൊലീസിന്റെ നേതൃത്വത്തിലാണ് തിരിച്ചില്‍. ഡോഗ് സ്ക്വാഡും രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ കുളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് നിര്‍ത്തി.