guruvayoor-seat

ഗുരുവായൂർ സീറ്റ് വേണമെന്ന് തൃശൂർ ജില്ലാ കോൺഗ്രസ് നേതൃത്വം. സീറ്റ് തരില്ലെന്ന് മുസ്​ലിം ലീഗ് തൃശൂർ ജില്ലാ നേതൃത്വം. തൃശൂരിലെ ലീഗ്, കോൺഗ്രസ് തർക്കം സംസ്ഥാന നേതൃത്വം ഗൗരവമായി എടുത്തിട്ടില്ല. തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ പ്രസ്താവനയോട് മുസ്​ലിം ലീഗ് ജില്ലാ  പ്രസിഡന്റ് സി.എ. റഷീദ് പ്രതികരിച്ചതിങ്ങനെ.

സീറ്റ് ചർച്ചകൾ യു.ഡി.എഫിൽ തുടങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി.സതീശൻ വ്യക്തമാക്കി. ലീഗിന്റെ ഹരിതഭൂമിയാണ് ഗുരുവായൂർ സീറ്റ്. അഞ്ചു തവണ തുടർച്ചയായി ലീഗ് ജയിച്ച ഇടം. 1992ൽ സ്വതന്ത്രനിലൂടെ എല്‍ഡിഎഫ് ജയിച്ചിട്ടുണ്ട്. അവസാനം ലീഗ് ജയിച്ചത് 2001 ൽ . 2006 മുതൽ കെ.വി.അബ്ദുൽ ഖാദറിലൂടെ മണ്ഡലം ചുവന്നു. 20 വർഷമായി എല്‍ഡിഎഫിന്റെ ഉറച്ച കോട്ട . ഓരോ തിരഞ്ഞെടുപ്പിലും ലീഡ് സി.പി.എം കൂട്ടി. ഈ കോട്ട പൊളിക്കാൻ കോൺഗ്രസ് വരണമെന്നാണ് തൃശൂർ ഡി.സി .സിയുടെ വികാരം, സുരേഷ് ഗോപി ജയിച്ച തിരഞ്ഞെടുപ്പിലും ഗുരുവായൂർ യുഡിഎഫിനെ കൈ വിട്ടില്ല. കെ.മുരളീധരന് ഗുരുവായൂരിൽ മൽസരിക്കാൻ താൽപര്യമുണ്ടെന്നാണ് സൂചന.  

ENGLISH SUMMARY:

Guruvayur constituency is witnessing a conflict between Congress and the Muslim League regarding seat allocation. The Thrissur DCC wants to contest the Guruvayur seat, currently held by the LDF, but the Muslim League insists on retaining it, leading to potential disputes within the UDF alliance.