ആലപ്പുഴ വളവനാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മണ്ണഞ്ചേരി സ്വദേശി നിഖില്‍(19), ചേര്‍ത്തല സ്വദേശി അരീപ്പറമ്പ് കൊച്ചിറവിളി വീട്ടിൽ രാകേഷ് (25) എന്നിവരാണ് മരിച്ചത്. രാകേഷിന്റെ സുഹൃത്ത് വിപിന് ഗുരുതരപരുക്കേറ്റു. രാത്രിയിൽ വളവനാട് എ എസ് കനാൽ- പറത്തറ പാലത്തിന് സമീപമായിരുന്നു അപകടം.