വാളയാര്‍ മോഷണക്കുറ്റം ആരോപിച്ച് അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. അതിഥി തൊഴിലാളിയുടെ ദേഹമാസകലം വടിക്കൊണ്ടു മര്‍ദനമേറ്റതിന്‍റെ അടയാളങ്ങള്‍ കണ്ടെത്തി.
പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടത് ചത്തീസ്ഗഡ് സ്വദേശിയായ റാംനാരായണനായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മര്‍ദനം. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തടഞ്ഞുവച്ച് മര്‍ദിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നോക്കി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, ബിപിന്‍ എന്നിവരാണ് പിടിയിലായത്. അതിഥി തൊഴിലാളി ജോലി തേടി നാലു ദിവസം മുമ്പായിരുന്നു വാളയാറില്‍ വന്നത്. കൂലിപ്പണിക്കാരനായിരുന്നു. മോഷ്ടാവാണെന്ന് പറഞ്ഞായിരുന്നു മര്‍ദനം.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. തുടര്‍ച്ചയായി മര്‍ദനമേറ്റതാകാം മരണകാരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കുറ്റകൃത്യത്തിന്‍റെ തീവ്രത വ്യക്തമാകൂ. അതിനനുയോജ്യമായി വകുപ്പുകളില്‍ മാറ്റം വരും. ഇരുപതു പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. അതിഥി തൊഴിലാളിയെ തല്ലിയവരെല്ലാം കൊലക്കേസില്‍ പ്രതികളാകും.