pulsar-suni-parker-photography

സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ക്ഷമ ചോദിച്ച് പള്‍സര്‍ സുനിയുടെ മാസ് വിഡിയോ പുറത്തുവിട്ട പാര്‍ക്കര്‍ ഫോട്ടോഗ്രഫി. പള്‍സര്‍ സുനിയുടെ വിഡിയോക്കെതിരെ വിമര്‍ശനമുന്നയിച്ച സ്ത്രീകള്‍ക്കെതിരെ ഈ അക്കൗണ്ടില്‍ നിന്നും പരസ്യമായി ബലാത്സംഗ ഭീഷണി ഉയര്‍ന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ച ലൈഫ് ഹക്കിം എന്ന ഇന്‍ഫ്ളുവന്‍സറിന്‍റെ കമന്‍റിലാണ് മാപ്പ് അപേക്ഷ വന്നത്. 

'ക്ഷമിക്കണം എല്ലാവരും, എന്‍റെ ഭാഗത്ത് എന്തെങ്കിലും തെറ്റ് പറ്റി പോയെങ്കില്‍ സോറി,' എന്നാണ് പാര്‍ക്കര്‍ ഫോട്ടോഗ്രഫി കുറിച്ചത്. അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീയാണെന്നും നിന്‍റെ ഊഴത്തിനായി കാത്തിരുന്നോളാനുമാണ് ഇയാള്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നത്. വിമര്‍ശിക്കുന്ന പുരുഷന്മാരോട് കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള മറുപടിയാണ് ഇതേ അക്കൗണ്ടില്‍ നിന്നും വരുന്നത്. ഇവരുടെ വീട്ടിലുള്ള സ്ത്രീകള്‍ക്ക് നേരെയും ബലാത്സംഗ ഭീഷണിയുണ്ട്. 

കൂളിങ് ഗ്ലാസ് ധരിച്ച്, മൊബൈലില്‍ സംസാരിച്ച്, മാസ് ബിജിഎമ്മിന്റെ അകമ്പടിയില്‍ കോടതിയുടെ പടിക്കെട്ടുകള്‍ സ്ലോ മോഷനില്‍ ഇറങ്ങിവരുന്ന പള്‍സര്‍ സുനിയെ ആണ് ഈ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌​തിരിക്കുന്ന വിഡിയോയില്‍ കാണുന്നത്. വ്യാപക വിമര്‍ശനമുയര്‍ന്നതോടെ വിഡിയോയുടെ കമന്‍റ് ബോക്സ് ഓഫ് ചെയ്​തിരുന്നു. എന്നാല്‍ കമന്‍റ് ബോക്​സിലെ അശ്ലീല മറുപടികളുടെ സ്ക്രീന്‍ ഷോര്‍ട്ട് സഹിതമാണ് ഇന്‍ഫ്ലുവന്‍സര്‍മാര്‍ വിഡിയോ പങ്കുവച്ചത്. 

ENGLISH SUMMARY:

Pulsar Suni video controversy sparks widespread outrage after Parker Photography releases a controversial video. The video led to rape threats and online abuse, prompting an apology from Parker Photography after a significant social media backlash.