വോട്ട് അഭ്യർത്ഥനയ്ക്കിടെ എല്‍ഡിഎഫ് സ്ഥാനാർഥിയുടെ അനൗൺസർ കുഴഞ്ഞുവീണു മരിച്ചു. പൂവാർ സ്വദേശി പി .താജുദ്ദീനാണ് (54) മരിച്ചത്. സി.പി.എം അനുഭാവിയായ താജുദ്ദീൻ പൂവാർ പഞ്ചായത്ത് ടൗൺ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ് .അഹമ്മദ് കബീറിന് വേണ്ടി അനൗൺസ്മെന്റ് നടത്തവെ കുഴഞ്ഞ് വീഴുകയായിരുന്നു.
താജുദ്ദീന്റെ മാതാവ് പൂവാർ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ മാതാവിനെ ആശുപത്രിയിൽ പോയി കണ്ടശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയത്.
വാഹനത്തിൽ കയറി അല്പദൂരം അനൗൺസ് ചെയ്തതോടെ അദ്ദേഹം കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ : സുൽത്താന.