ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിക്ക് പിന്നാലെ എന്‍.ഐ.എയും സിബിഐയും വരുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. അപ്പോള്‍ കൈകാലിട്ട് അടിയ്ക്കരുതെന്നും സര്‍ക്കാരിനു മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കേസില്‍ ഇ.ഡി അന്വേഷണം ആകാമെന്നു ഹൈക്കോടതി പറഞ്ഞതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സംവിധാനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ജനങ്ങളെ മാത്രമേ സിപിഎമ്മിനു പറ്റിക്കാന്‍ കഴിയൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊല്ലം കോര്‍പറേഷനിലെ ബിജെപി പ്രകടന പത്രിക പ്രകാശന ചടങ്ങിലായിരുന്നു സുരേഷ്ഗോപിയുടെ പ്രതികരണം