കോട്ടയം രാമപുരത്ത് വിദ്യാർഥികൾ സഞ്ചരിച്ച വിനോദയാത്ര ബസ് മറിഞ്ഞ് ഇരുപതു വിദ്യാർഥികൾക്ക് പരുക്ക്. മൂന്നാറില്‍ നിന്ന് മടങ്ങിവരുന്നതിനിടെ കോട്ടയം തൊടുപുഴ റോഡിൽ രാമപുരം നെല്ലാപ്പാറ ചൂരപ്പട്ട വളവില്‍ രാത്രിയായിരുന്നു അപകടം. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. നാൽപത്തി രണ്ടു വിദ്യാർഥികളും നാല് അധ്യാപകരുമാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പാലായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.