മുക്കുകുത്തിയാണ് ഇടുന്നതെന്നതിനാല്‍ മൂക്കുത്തിയുടെ കാര്യത്തില്‍ അല്‍പം ജാഗ്രതയൊക്കെ നല്ലതാണ് . അല്ലെങ്കില്‍ സൗന്ദര്യത്തിനായി ചെയ്യുന്നത് ചിലപ്പോള്‍ ജീവനെടുത്തെന്നും വരാം. മുന്നില്‍കാണുന്ന കല്ലുവച്ച മൂക്കുത്തിയല്ല അതിലെ ആണിയാണ് വില്ലന്‍. പറഞ്ഞുവന്നത് മൂക്കുത്തിയിടുമ്പോള്‍ ഇനി നന്നായി സൂക്ഷിക്കണമെന്നാണ്.
രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തില്‍ നിന്നാണ് മൂക്കുത്തിയുടെ ആണി കണ്ടെടുത്തത്. ശ്വാസകോശത്തില്‍ ആണികൂടുങ്ങിയെന്ന കാര്യം യുവതികള്‍ അറിഞ്ഞിരുന്നില്ല. വിദേശ യാത്രക്കുള്ള വീസ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ട് സ്ത്രീകളുടെ ശ്വാസകോശത്തില്‍ മൂക്കുത്തിയുടെ അകപ്പെട്ടത് കണ്ടെത്തിയത്. ആരോഗ്യ പരിശോധനയുടെ ഭാഗമായി എക്സ്റേ എടുത്തപ്പോഴാണ് 52 കാരിയായ മറ്റൊരു സ്ത്രീയുടെ ശ്വാസകോശത്തില്‍ ആണി കണ്ടെത്തിയത്.
31കാരിയായ സ്ത്രീയുടെ മൂക്കുത്തിയുടെ ആണി കാണാതായിട്ട് രണ്ട് വര്‍ഷത്തോളമായി. ശ്വാസകോശത്തിന്‍റെ വലതു ഭാഗത്ത് അടിവശത്തായി തറഞ്ഞു കിടക്കുകയായിരുന്നു ഇത്. 44 കാരിയുടെ ശ്വാസകോശത്തില്‍ കണ്ടെത്തിയ വെള്ളി മൂക്കുത്തിയുടെ ആണി നഷ്ടപ്പെട്ടത് ആറുമാസം മുന്‍പാണ്.
ആണി ശ്വാസകോശത്തില്‍ അകപ്പെട്ടതിന് ശേഷം മൂവര്‍ക്കും ചെറിയ തോതിലുള്ള ചുമയല്ലാതെ മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. മൂക്കുത്തി ഉറപ്പിച്ച് മുറുക്കിയിട്ടില്ലെങ്കലില്‍ ഉറക്കത്തിലടക്കം ആണിയും അനുബന്ധ ഭാഗങ്ങളും ശ്വാസകോശത്തിൽ എത്താനുള്ള സാധ്യതയുണ്ട്.